ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിൽ വളരെയധികം മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെച്ചത്. സീസണിലെ 24 മത്സരങ്ങൾ നിന്ന് 29 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചുള്ളൂ.
ഈയൊരു പ്രകടനം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മാനസികാവസ്ഥയ്ക്കും ബാധിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റല. കഴിഞ്ഞ ദിവസം നടന്ന പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം ഈയൊരു കാര്യം വ്യക്തമാക്കിയത്.
“ചില കളിക്കാരുടെ മാനസികാവസ്ഥ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ സീസണിലെ പ്രകടനത്തിൽ ചില കളിക്കാർ നിരാശരാണ്, പക്ഷേ നമ്മൾ അവരെ കഴിയുന്നത്ര വളർത്തിയെടുക്കേണ്ടതുണ്ട്.” എന്നാണ് ഡേവിഡ് പറഞ്ഞത്.
എന്തിരുന്നാലും ഐഎസ്എലിലെ പ്രകടനം മാറ്റിവെച്ച് സൂപ്പർ കപ്പിനെ കാര്യമായി നോക്കി കാണേണ്ട സമയമാണിത്. ഈയൊരു സൂപ്പർ കപ്പോടെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ കിരീടം നേടുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.