അങ്ങനെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി ഡേവിഡ് കാറ്റലയെ സ്വന്തമാക്കിയിരിക്കുകയാണ്.
സ്പാനിഷ് പരിശീലകന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2026 വരെ നീളുന്ന ഒരു വർഷ കരാറിലാണ് ഡേവിഡ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
സ്പെയിൻ, ക്രൊയേഷ്യ, സൈപ്രസ് രാജ്യങ്ങളിലെ ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിശീലകൻ കൂടിയാണ് ഡേവിഡ്. എന്നാൽ അദ്ദേഹത്തിന്റെ കോച്ചിംഗ് കരിയർ നോക്കുമ്പോൾ അത്ര മികച്ചതായി കണകാക്കാൻ കഴിയില്ല.
ഡേവിഡിന് ഇതുവരെ ഒരു മേജർ ട്രോഫി സ്വന്തമാക്കാൻ സാധിച്ചിട്ടില്ല . 4-2-3-1 ഫോർമേഷനിലാണ് അദ്ദേഹത്തിന്റെ കളി ശൈലി. എന്തിരുന്നാലും ഡേവിഡായിരിക്കും വരാൻ പോവുന്ന സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുക.