ഇന്ത്യൻ സൂപ്പർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ്‌ നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മോണ്ടെനെഗ്രിൻ മധ്യനിര താരമായ ഡുസാൻ ലഗേറ്ററിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ക്ലബ്‌ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഹംഗേറിയൻ ക്ലബായ ഡെബ്രെസെനി വിഎസ്‌സിയിൽ നിന്നുമാണ് 30ക്കാരൻ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. നിലവിൽ ഏകദേശം 4.8 കോടിയോള്ളമാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.

അതോടൊപ്പം ഡുസാൻ ലഗേറ്ററിനെ സ്വന്തമാക്കിയത്തോടെ, അലക്സാണ്ടർ കോഫിനെ പുറത്താക്കാനുള്ള നീക്കങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്. IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് താരത്തെ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അലക്സാണ്ടർ കോഫ് ബ്ലാസ്റ്റേഴ്‌സിലത്തിയത്. 32ക്കാരൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി 13 മത്സരങ്ങൾ നിന്ന് ഒരു ഗോൾ നേടിയിട്ടുണ്ട്.

ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കാത്തെ പോയതാണ് കോഫിന് തിരച്ചടിയായത്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.