ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സൈനിങ്ങായ ഡുസാൻ ലഗേറ്റർ നിലവിൽ ഗംഭീര ഫോമിലാണുള്ളത്. താരം ഹംഗേറിയൻ ക്ലബായ ഡെബ്രെസെനി VSC യിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
താരം 2024/25 സീസണിൽ ഇതോടകം ഡെബ്രെസെനി VSC ക്കൊപ്പം 16 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം ഈ 16 മത്സരങ്ങൾ നിന്ന് 29 ടാക്കിൾസുകളാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം താരം 62 ബോൾ റിക്കവറിസും നടത്തിയിട്ടുണ്ട്.
അതോടൊപ്പം താരത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് പാസ്സിങ് അക്കുറസിയും. താരം മികച്ച രീതിയിൽ തന്നെ ചിപ്പിങ്, ലോങ് ബോൾ പാസ്സുകളും നൽക്കും.
താരത്തിന്റെ നെഗറ്റീവ് കാര്യം, കാർഡുകൾ വാങ്ങി കൂട്ടുന്നത് തന്നെയാണ്. താരം അവസാനം കളിച്ച മത്സരത്തിലും റെഡ് കാർഡ് കണ്ടിരുന്നു. സീസണിലെ താരത്തിന്റെ രണ്ടാം റെഡ് കാർഡാണിത്.
NB 1 (ഹംഗറി ലീഗ്) 2024/25 സീസണിലെ ഡെബ്രെസെനി VSC-നുള്ള ഡുസാൻ ലഗേറ്ററിന്റെ പ്രകടനം… | |
Matches: 16 | |
Accurate Pass Per Game: 37 | |
Accurate Long Balls Per Game: 3.7 | |
Accurate Chipped Passes Per Game: 1.8 | |
Interceptions: 42 | |
Tackles: 29 | |
Balls Recovered: 62 | |
Clearances: 58 | |
Red Card: 2 |
എന്തിരുന്നാലും താരത്തിന്റെ ഈയൊരു മികച്ച പ്രതിരോധ പ്രകടനം, താരത്തിന് ബ്ലാസ്റ്റേഴ്‌സിനൊപ്പവും കാഴ്ച്ചവെക്കാൻ സാധിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.