East BengalFootballIndian Super LeagueKBFC

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തിരിച്ചുവരുമെന്ന് പ്രതിക്ഷിച്ചു; പക്ഷെ പരിശീലകനെ സ്വന്തമാക്കിയത് എതിരാളികൾ, അപ്ഡേറ്റ് ഇതാ…

അദ്ദേഹത്തെയാണ് ഇപ്പോൾ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കുന്നത്. മുൻ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ കൂടിയായ തങ്‌ബോയ് സിങ്‌തോയുമായി ഒട്ടേറെ ചർച്ചകൾക്ക് ശേഷമാണ് ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചത്തോടെ മിക്ക ഐഎസ്എൽ ടീമുകളും അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. 

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ പരിശീലകൻ തങ്‌ബോയ് സിങ്‌തോയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഈസ്റ്റ്‌ ബംഗാൾ. സഹ പരിശീലകനോ അല്ലെങ്കിൽ യൂത്ത് ടീമിന്റെ പരിശീലകനായായിരിക്കും തങ്‌ബോയ് സിങ്‌തോ ഈസ്റ്റ്‌ ബംഗാളിലെത്തുക.

നേരത്തെ വന്ന IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട് പ്രകാരം തങ്‌ബോയ് സിങ്‌തോയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് താല്പര്യമുണ്ടെന്നും ഇതുമായുള്ള അവസാന ഘട്ട തീരുമാനം എടുക്കാനുമുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

അദ്ദേഹത്തെയാണ് ഇപ്പോൾ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കുന്നത്. മുൻ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ കൂടിയായ തങ്‌ബോയ് സിങ്‌തോയുമായി ഒട്ടേറെ ചർച്ചകൾക്ക് ശേഷമാണ് ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കുന്നത്.

തങ്‌ബോയ് സിങ്‌തോയുടെ വരവോടെ നിലവിൽ ഈസ്റ്റ്‌ ബംഗാൾ സഹ പരിശീലകനും മലയാളിയുമായ ബിനോ ജോർജ് ഈസ്റ്റ്‌ ബംഗാൾ വിടാൻ ഒരുങ്ങുകയാണ്. ബിനോ ജോർജിന് കേരള ക്ലബ്ബുകൾ നിന്ന് ഓഫറുകളുണ്ട്.