ട്രാൻസ്ഫർ മാർക്കറ്റിൽ നിലവിൽ ഒട്ടേറെ ക്ലബ്ബുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര താരമായ ഹോർമിപ്പാമിനെ സ്വന്തമാക്കാനായി രംഗത്തുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് ക്ലബ്ബുകളാണ് നിലവിൽ താരത്തിനായി രംഗത്തുള്ളത്.
മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ, ബംഗളുരു എഫ്സി എന്നി ക്ലബ്ബുകളാണ് നിലവിൽ താരത്തിനായി രംഗത്തുള്ളത്. ഈ ക്ലബ്ബുകളെല്ലാം ഇതോടകം താരത്തിന്റെ ലഭ്യത്തയെ കുറിച്ച് അന്വേഷണം നടത്തി കഴിഞ്ഞു. അതോടൊപ്പം ഈ മൂന്ന് ക്ലബ്ബുകൾക്ക് പുറമെ മോഹൻ ബാഗൻ സൂപ്പർ ജെയ്ന്റ്സും ഹോർമിപ്പാമിനായുള്ള പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ വിൽക്കുമോ എന്നതും നോക്കി കാണേണ്ടതാണ്. ബികാശ് യുമ്നാമിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതോടെ ഹോർമിക്ക് ആദ്യ ഇലവനിൽ ഇടം ലഭിക്കാൻ സാധ്യതയിലെങ്കിലും, ബാക്ക് അപ്പ് താരമായി ഹോർമിയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് നീക്കം നടത്തിയേക്കാം.
ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് താരത്തെ വിൽക്കാൻ പരിഗണിക്കുകയാണേൽ വമ്പൻ ട്രാൻസ്ഫർ തുക തന്നെയായിരിക്കും പകരം ചോദിക്കുക. താരത്തിന് 2027 വരെ ബ്ലാസ്റ്റേഴ്‌സിൽ കരാർ ഉള്ളത് കൊണ്ട് തന്നെ ട്രാൻസ്ഫർ ഫീ ഉൾപ്പെടും. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.