FootballIndian Super LeagueKBFC

വിദേശ സ്ട്രൈക്കറെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ്; എതിരാളികളുടെ താല്പര്യങ്ങൾ നിരസിച്ചു…

നിലവിലെ സീസണിൽ നിന്ന് പുറത്തായത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്. അടുത്ത സീസണിലേക്ക് സ്‌ക്വാഡ് ശക്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഇതോടകം തുടങ്ങി കഴിഞ്ഞു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സ്ട്രൈക്കറായ ഹെസ്സുസ് ജിമിനെസിനെ സ്വന്തമാക്കാൻ മറ്റ് ചില ഐഎസ്എൽ ടീമുകൾക്ക് താല്പര്യമുണ്ടെന്നാണ്.

എന്നാൽ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് ഹെസ്സുസ് ജിമിനെസിനെ വിൽക്കാൻ താല്പര്യമില്ലായെന്നാണ്. ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസണിലേക്കും താരത്തെ നിലനിർത്താൻ താല്പര്യമുണ്ട്.

നിലവിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടോപ്പ് സ്കോറെറാണ് ഹെസ്സുസ് ജിമിനെസ്. താരം ഈ സീസണിൽ 18 മത്സരങ്ങൾ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്. ഐഎസ്എൽ ഗോൾഡൻ ബൂട്ട് വേട്ടയിൽ നാലാം സ്ഥാനത്താണ് ഹെസ്സുസ് നിലവിൽ.

എന്തിരുന്നാലും താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വരുന്നതാണ്.