FootballIndian Super LeagueKBFC

വിറ്റൊഴികൽ തുടരും; ലോണിൽ പോയ കിടിലൻ പ്രതിരോധ നിര താരത്തെയും വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ്…

ലോൺ കാലാവധി കഴിഞ്ഞ് വന്നാലും ബ്ലാസ്റ്റേഴ്‌സിന് താരത്തെ നിലനിർത്താൻ താല്പര്യമില്ല. നിലവിൽ ഇതുവരെ താരത്തിനായി മറ്റ് ക്ലബ്ബുകൾ രംഗത്ത് വന്നതായി റിപ്പോർട്ടുകൾ ഇല്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസൺന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചത്തോടെ ഒട്ടുമിക്ക ഐഎസ്എൽ ടീമുകളും അടുത്ത സീസണിലേക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് റൈറ്റ് ബാക്ക് താരമായ പ്രഭിർ ദാസിനെ ഈ സീസൺ അവസാനത്തോടെ വിൽക്കാൻ ഒരുങ്ങുകയാണ്. താരം നിലവിൽ ലോണിൽ മുംബൈക്ക് വേണ്ടിയാണ് കളിക്കുന്നത്.

ലോൺ കാലാവധി കഴിഞ്ഞ് വന്നാലും ബ്ലാസ്റ്റേഴ്‌സിന് താരത്തെ നിലനിർത്താൻ താല്പര്യമില്ല. നിലവിൽ ഇതുവരെ താരത്തിനായി മറ്റ് ക്ലബ്ബുകൾ രംഗത്ത് വന്നതായി റിപ്പോർട്ടുകൾ ഇല്ല.

2023ൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം ഇതുവരെ ബ്ലാസ്റ്റേഴ്‌സിനായി വെറും ഒമ്പത് മത്സരങ്ങളിൽ മാത്രമേ കളിക്കാൻ സാധിച്ചിട്ടുള്ളു. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.