Uncategorized

ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പേടിക്കാനില്ല, അപ്ഡേറ്റ് നൽകി പുതിയ ആശാൻ👀🔥

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മത്സരങ്ങൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോൾ സീസണിൽ അവശേഷിക്കുന്ന സൂപ്പർ കപ്പ്‌ ടൂർണമെന്റിന് വേണ്ടിയാണ് ഒരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേഓഫ് പോലും കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ്  എഫ് സി ഒഡിഷയിൽ വെച്ച് നടക്കുന്ന സൂപ്പർ കപ്പ്‌ ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് നിലവിൽ.

മുഖ്യപരിശീലകനായി സ്പെയിനിൽ നിന്നും ഡേവിഡ് കറ്റാലയെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി കൊച്ചിയിൽ പുതിയ പരിശീലകന് കീഴിൽ പരിശീലനം തുടരുകയാണ്.  ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടം ലക്ഷ്യമാക്കിയാണ് സൂപ്പർ കപ്പിനു വേണ്ടിയും ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.

Also Read –  ബ്ലാസ്റ്റേഴ്‌സിനായി തകർപ്പൻ പ്രകടനം, സൈനിങ്ങിനായി യൂറോപ്യൻ ക്ലബിന്റെ നീക്കങ്ങൾ👀🔥

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും ആശ്വാസകരമായ അപ്ഡേറ്റ് ആണ് ലഭിക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിലുള്ള ഒരു താരത്തിനും ഇതുവരെ പരിക്കുകൾ ഒന്നും പുതുതായി ബാധിച്ചിട്ടില്ല എന്നാണ് പരിശീലകൻ അപ്ഡേറ്റ് നൽകിയത്.

Also Read –  ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് തൂക്കാൻ കൂട്ടമത്സരം👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..

 
പരിക്ക് ആശങ്കയില്ലാതെ സൂപ്പർ കപ്പ്‌ ടൂർണമെന്റിലേക്ക് പ്രവേശിക്കുവാൻ കഴിയുന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്. ഏപ്രിൽ 20 ന് സൂപ്പർ കപ്പിന്റെ ഉദ്ഘാടനം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം തിരിച്ചുവരുന്നു👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..