Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം തിരിച്ചുവരുന്നു👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിൽ നിന്നും എതിരാളികളിലേക്ക് പോയ മലയാളി താരമാണ് തിരിച്ചു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വരാൻ ഒരുങ്ങുന്ത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി ടീമിനെ ശക്തമാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ട്രാൻസ്ഫർ കാര്യങ്ങളിലും മറ്റുമായി മാറ്റങ്ങൾക്ക്‌ ഒരുങ്ങുകയാണ്.

പുതിയ പരിശീലകന് ടീമിലേക്ക് കൊണ്ടുവന്ന ബ്ലാസ്റ്റേഴ്സ് നിലവിൽ വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് അടുത്ത സീസണിൽ മലയാളി താരം തിരിച്ചെത്തും.

Also Read –  കൊച്ചി മാത്രമല്ല, മലബാറിൽ ഹോം മത്സരങ്ങൾ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പഞ്ചാബ് സി യിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോയ മലയാളി യുവതാരമായ നിഹാൽ സുധീഷ് ആണ് ലോൺ കാലാവധി കഴിഞ്ഞ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്ക് മടങ്ങിയെത്തുന്നത്.

Also Read –  ബ്ലാസ്റ്റേഴ്‌സിനായി തകർപ്പൻ പ്രകടനം, സൈനിങ്ങിനായി യൂറോപ്യൻ ക്ലബിന്റെ നീക്കങ്ങൾ👀🔥

പഞ്ചാബ് എഫ് സി ക്ക്‌ വേണ്ടി 20 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ലോൺ കാലാവധി അവസാനിച്ച മടങ്ങിയെത്തുന്ന നിഹാൽ സുധീഷിനെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിലനിർത്തുന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തീരുമാനമുണ്ടായേക്കും. വീണ്ടും താരത്തിനെ ലോണിൽ പറഞ്ഞയക്കാനോ വിൽക്കാനോയുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.

Also Read –  ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് തൂക്കാൻ കൂട്ടമത്സരം👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്..