നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ മധ്യനിര താരമാണ് പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭു. നിലവിൽ താരത്തിനായി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വമ്പന്മാരാണ് രംഗത്ത് വന്നിരിക്കുന്നത്.

90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് താരത്തെ സ്വന്തമാക്കാനായി താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിന് പുറമെ മുംബൈ സിറ്റി എഫ്സിക്കും നിഖിൽ പ്രഭുനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.

നിലവിൽ നിഖിൽ പ്രഭുവിന് പഞ്ചാബ് എഫ്സിയുമായി 2026 വരെ കരാറുണ്ട്. അതുകൊണ്ട് തന്നെ പഞ്ചാബ് താരത്തെ വിൽക്കുന്നതായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ വലിയ വേഗത്ത കാണിക്കാതെ ശാന്തമായാണ് നോക്കി കാണുന്നത്.

ഈ സീസണിൽ നിഖിൽ പ്രഭു ഇതോടകം പഞ്ചാബിനായി 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടീമിലെ പ്രധാന കളിക്കാരൻ കൂടിയാണ് അദ്ദേഹം. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.