Uncategorized

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ അണിയറയിൽ ലോഡിങ്😍🔥 ട്രാൻസ്ഫർ അപ്ഡേറ്റ്!!

അടുത്തമാസം ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ഈ മാസത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് പുനരാരംഭിക്കും. സൂപ്പർ കപ്പ് ടൂർണമെന്റ് കൂടി ലക്ഷ്യമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കൊണ്ടുവരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കിരീടം നേടാൻ തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഈ സീസണിൽ സൂപ്പർ കപ്പ് ടൂർണമെന്റ് കൂടി ശേഷിക്കുന്നുണ്ട്.

അടുത്തമാസം നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലനെ കൊണ്ടുവരുമെന്ന ട്രാൻസ്ഫർ റൂമർ ശക്തമാണ്. ഇത് സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ അപ്ഡേറ്റുകൾ പുറത്തുവരുന്നുണ്ട്.

Also Read-  ഫാൻസിനെ പാഴ് വാഗ്ദാനങ്ങൾ നൽകി മണ്ടന്മാരാക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്ത്രങ്ങൾ!!

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എട്ടോളം പരിശീലകന്മാരുമായി ഫൈനൽ റൗണ്ട് ഇന്റർവ്യൂ നടത്തിക്കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ ട്രാൻസ്ഫർ അപ്ഡേറ്റ്. ഇറ്റലിയൻ പരിശീലകനായ ജിനോ ലെറ്റീരിയും ഒഡിഷ കോച്ചായ ലോബേരയുമെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ഈ ഷോർട്ട് ലിസ്റ്റിൽ ഉണ്ട്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റഡാറിൽ നിന്നുമൊരാൾ ഔട്ട്‌!! ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

ഷോർട്ട് ലിസ്റ്റ് ചെയ്ത പരിശീലകന്മാരുമായി ചർച്ചകൾ സംഘടിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് തങ്ങൾക്ക് അനുയോജ്യമായ പരിശീലകനെ വരും ദിവസങ്ങളിൽ തിരഞ്ഞെടുക്കും. എന്തായാലും ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ സൂപ്പർ കപ്പ് ടൂർണമെന്റ് മുമ്പായി ക്യാമ്പിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.

Also Read –  ഈ ഫോറിൻ താരത്തിനെ കൈവിട്ടത് ബ്ലാസ്റ്റേഴ്സിന് വിനയായി, ഈ സീസണിനെ ബാധിച്ചു..