പ്രതീക്ഷിച്ചതുപോലെ ഒരു ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ അല്ല ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ആരാധകരെ വളരെയധികം നിരാശരാക്കി ടീം മോശം പ്രകടനം തുടർന്നപ്പോൾ പ്ലേ ഓഫ് കാണാതെയാണ് ഇത്തവണ പുറത്തായത്.
ബ്ലാസ്റ്റേഴ്സിന്റെ മോശം അവസ്ഥക്ക് കാരണം മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങളാണ് ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഈ സീസണിൽ തങ്ങളുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കി.
മോശം ട്രാൻസ്ഫർ തീരുമാനങ്ങൾ ബ്ലാസ്റ്റേഴ്സിനെ നന്നായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മുൻപത്തെ സീസണിലും ഇത് സംബന്ധിച്ച് ആരാധക പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ വാഗ്ദാനങ്ങൾ നൽകിയാണ് മാനേജ്മെന്റ് ആരാധകരെ ശാന്തരാക്കിയത്.
Also Read- കിടിലൻ ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങി👀🔥സൂപ്പർതാരത്തിനെ ഒഴിവാക്കുന്നു..
- Aavesham CLUB: Powering Passion
എന്നാൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നൽകിയ വാക്കുകൾ പാലിക്കാതെ വന്നതോടെ ഇത്തവണ ആരാധകർ പിടിമുറുക്കി. ഇപ്പോഴും അടുത്ത സീസണിലേക്ക് വേണ്ടി ടീമിനെ കൂടുതൽ ശക്തരാക്കി മാറ്റുമെന്ന് ഉറപ്പാണ് മാനേജ്മെന്റ് നൽകുന്നത്.
എങ്കിലും മാനേജ്മെന്റിന്റെ ഇത്തരം വാഗ്ദാനങ്ങളോട് ആരാധകർക്ക് വിശ്വാസമില്ല. ‘ആദ്യം ചെയ്ത് കാണിക്കൂ എന്നിട്ട് സംസാരിക്കാം’ എന്നാണ് ആരാധകർ തിരിച്ചുപറയുന്നത്. എന്തായാലും അടുത്ത സീസണിൽ കാര്യങ്ങൾ നന്നായി പോയിട്ടില്ലെങ്കിൽ മാനേജ്മെന്റിനെതിരെയുള്ള ആരാധകപ്രതിഷേധങ്ങൾ തുടരും.
Also Read- ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഓടിനടന്ന് കരോലിസ്, ടീം വിടാനുള്ള സാധ്യത അവസാനിച്ചിട്ടില്ല..