ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്ഥിരതയാർന്ന മികച്ച പ്രകടനം ഈ സീസണിൽ പുറത്തെടുത്തില്ല. മുന്നേറ്റത്തിൽ മികച്ച താരങ്ങൾ ഉണ്ടായെങ്കിലും ഡിഫൻസിലെ പിഴവുകൾ ബ്ലാസ്റ്റേഴ്സിന്റെ ഒട്ടുമിക്ക മത്സരങ്ങളിലെയും റിസൾട്ട്കളെ ബാധിച്ചു.
കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം മികച്ചതായിരുന്നുവെങ്കിലും ഇത്തവണ കെട്ടഴിഞ്ഞ പട്ടം പോലെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഓടിനടന്ന് കരോലിസ്, ടീം വിടാനുള്ള സാധ്യത അവസാനിച്ചിട്ടില്ല..
ഗോൾകീപ്പറും ഡിഫൻസ് താരങ്ങളും തുടങ്ങി ഓരോ മത്സരത്തിൽ വഴങ്ങുന്ന പിഴവുകൾ എതിരാളികൾക്ക് ഗോൾ സ്കോർ ചെയുന്നതിൽ സഹായിച്ചു. കഴിഞ്ഞ സീസണ്കളിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് നിരയെ നയിച്ച മാർക്കോ ലെസ്‌കോവിച്ചിന്റെ അഭവമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിനെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Also Read – ഫാൻസിനെ പാഴ് വാഗ്ദാനങ്ങൾ നൽകി മണ്ടന്മാരാക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്ത്രങ്ങൾ!!
ലെസ്‌കോവിചിനു പകരം ഡിഫെൻസിനെ നയിക്കേണ്ട മിലോസ് ഇക്കാര്യത്തിൽ പരാജയപ്പെട്ടതോടെ ഡിഫെൻസിലെ ഇന്ത്യൻ താരങ്ങളും താളം കണ്ടെത്താനാവാതെയാണ് കളിച്ചത്. മിലോസിനെ ഒഴിവാക്കി പുതിയ വിദേശ ഡിഫെൻഡറേ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റഡാറിൽ നിന്നുമൊരാൾ ഔട്ട്!! ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..