ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങളും തയ്യാറെടുപ്പുകളും നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിദേശ സൈനിങ്ങുകൾ ഉൾപ്പെടെയുള്ളവക്ക് വേണ്ടി ഇപ്പോൾതന്നെ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷം ചില വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് പുറത്തു പോകുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ വരുന്നുണ്ട്. കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു സ്പാനിഷ് സൈനിങ് ഉറപ്പിച്ചതായി ട്രാൻസ്ഫർ അപ്ഡേറ്റ് ഉണ്ട്.
Also Read – ഫോറിൻ സൈനിങ് ഉൾപ്പെടെ രണ്ട് കിടിലൻ താരങ്ങളെ ഫ്രീയായി തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥
മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂര് എഫ് സി ക്ക് വേണ്ടി കളിച്ചിട്ടുള്ള സ്പാനിഷ് മുന്നേറ്റനിര താരം സെർജിയോ കാസ്റ്റലിന്റെ മെഡിക്കൽ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയതായി അപ്ഡേറ്റ് ലഭിച്ചു.
Also Read – ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ കണ്ടകശനി, വിദേശ സൂപ്പർതാരം പുറത്തേക്ക്..
വൈകാതെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി താരം ഒഫീഷ്യൽ സൈനിങ് കൂടി പൂർത്തിയാക്കും. 30കാരനായ സ്പാനിഷ്താരം ടീമിലേക്ക് വരുമ്പോൾ ചില വിദേശതാരങ്ങൾ ബ്ലാസ്റ്റേഴ്‌സ് പടിയിറങ്ങുമെന്ന് ഉറപ്പാണ്.
Also Read – ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളെ ഒഴിവാക്കുന്നു, പകരം കിടിലൻ സൈനിങ്സ് വരുന്നു🔥