ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി ടീമിനെ അഴിച്ച് പണിയാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും കുറച്ചു താരങ്ങൾ പുറത്തു പോകുമെന്ന് ഉറപ്പാണ്.
വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ പകരം പുതിയ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ. വിദേശ സൈനിങ് ഉൾപ്പടെയുള്ളവയാണ് ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നത്.
Also Read- ബ്ലാസ്റ്റേഴ്സിനെ വെട്ടാനായി കാത്തിരിക്കുന്നത് ചില്ലറക്കാരല്ല, അത്ര എളുപ്പമല്ല കാര്യങ്ങൾ👀
നിലവിൽ കൊച്ചിയിൽ സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനുശേഷം ബ്ലാസ്റ്റേഴ്സിൽ നിന്നും മൂന്ന് വിദേശ താരങ്ങൾ പുറത്തു പോകാനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.
Also Read- ഫോറിൻ സൈനിങ് ഉൾപ്പെടെ രണ്ട് കിടിലൻ താരങ്ങളെ ഫ്രീയായി തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥
മൂന്നു വിദേശ താരങ്ങൾ പുറത്തേക്ക് പോകാനുള്ള സാധ്യതകൾ ഉയരുമ്പോൾ പകരക്കാർക്ക് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങളും നടക്കുന്നുണ്ട്. വിദേശ താരങ്ങളെ കൂടാതെ ചില ഇന്ത്യൻ താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങളും സൂപ്പർ കപ്പിന് ശേഷമുണ്ടാവും.
Also Read- ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ കണ്ടകശനി, വിദേശ സൂപ്പർതാരം പുറത്തേക്ക്..