ഇന്ത്യൻ സൂപ്പർ ലീഗിനെ ഈ സീസണിൽ മോശം പ്രകടനം നടത്തി ടോപ് സിക്സിൽ പോലും സ്ഥാനമില്ലാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്തമാസം നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് വേണ്ടി ഒരുങ്ങുകയാണ്.
സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി പുതിയ പരിശീലകനെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൂടുതൽ സൈനിങ്ങുകൾക്ക് പിന്നാലെയാണ് ട്രാൻസ്ഫർ മാർക്കറ്റിൽ ചലിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒന്നിലധികം സൈനിങ്ങുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ്.
Also Read – ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പുറത്താക്കി, അവസരങ്ങൾ വന്നിട്ടും വേണ്ടെന്ന് വെക്കാൻ കാരണമുണ്ട്!!
കേരള ബ്ലാസ്റ്റേഴ്സ് ഒന്നിലധികം സൈനിങ്ങുകൾ നടത്തിയിട്ടുണ്ടെന്നും വൈകാതെ തന്നെ ഇത് പ്രഖ്യാപിക്കുമെന്നുമാണ് കരോലിസ് പറഞ്ഞത്. അതേസമയം ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പുറത്തു പോയേക്കുമെന്ന് ട്രാൻസ്ഫർ റൂമറുകളുണ്ട്.
Also Read – ഈ സീസൺ ആരാധകരുടെ വാർണിങാണ്, ബ്ലാസ്റ്റേഴ്‌സ് ഇനിയും തുടർന്നാൽ ഇക്കാര്യത്തിൽ പിന്നിലോട്ട് പോവും..