വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് മുൻപായി പുതിയ പരിശീലകനെ ടീം ക്യാമ്പിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പരിശീലകനായുള്ള ട്രാൻസ്ഫർ നീക്കങ്ങളിലാണ്.
ഷോർട്ട് ലിസ്റ്റ് ചെയ്ത പരിശീലകന്മാരുമായി ചർച്ചകൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ നാലു പരിശീലകന്മാരെ പ്രധാനമായും ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റഡാറിൽ നിന്നുമൊരാൾ ഔട്ട്!! ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..
നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകൻ ആരാണെന്ന കാര്യത്തിൽ ഈയാഴ്ചയോടെ അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ഈ ഫോറിൻ താരത്തിനെ കൈവിട്ടത് ബ്ലാസ്റ്റേഴ്സിന് വിനയായി, ഈ സീസണിനെ ബാധിച്ചു..
ഇന്ത്യൻ സൂപ്പർ ലീഗ് പരിചയസമ്പത്തുള്ള പരിശീലകന്മാരുൾപ്പെടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഈ മാസം ആരംഭിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പുതിയ പരിശീലകൻ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാൻ അണിയറയിൽ ലോഡിങ്😍🔥 ട്രാൻസ്ഫർ അപ്ഡേറ്റ്!!