ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒഡിഷ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

നോഹ സൗദയിയുടെ 90+5ആം മിനുട്ടിലെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. മത്സരത്തിൽ ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതലെ സമ്പൂർണ്ണ ആധിപത്യമാണ് കാഴ്ച്ചവെച്ചത്. അതിൽ മത്സരത്തിലെ കണക്കുകളിലും വ്യക്തമാണ്.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മൊത്തം 25 ഷോട്ടുകളാണ് ഒഡിഷക്കെതിരെ എടുത്തത്. മറുഭാഗത്ത്‌ ഒഡിഷക്ക് 6 ഷോട്ടുകൾ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. ബ്ലാസ്റ്റേഴ്‌സ് ഈയൊരു 25 ഷോട്ടുകളിൽ, ആറ് ഷോട്ടുകൾ മാത്രമാണ് ഓൺ ടാർഗറ്റിൽ വന്നിട്ടുള്ളത്. ഒഡിഷക്ക് അഞ്ച് ഷോട്ട് ഓൺ ടാർഗറ്റും.

ബ്ലാസ്റ്റേഴ്‌സിന് 437 പാസ്സുകൾ പൂർത്തിയാക്കാൻ കഴിഞ്ഞപ്പോൾ ഒഡിഷക്ക് വെറും 222 പാസ്സുകളെ കൊടുക്കാൻ സാധിച്ചിട്ടുള്ളു. പോസ്സിഷനിലേക്ക് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് 68%നവും ഒഡിഷക്ക് 32%നവുമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് v/s ഒഡിഷ മത്സരത്തിലെ കണക്കുകൾ ഇതാ…

ഈയൊരു ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ 20 പോയിന്റുമായി 8ആം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകളും സജീവമാക്കിയിരിക്കും.