ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു ആഴ്ച കടന്നിരിക്കുകയാണ്. എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ട്രാൻസ്ഫർ വിൻഡോയിൽ ഒരു നീക്കം പോലും നടന്നിട്ടില്ല.

ഇതോടകം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് നാല് സൂപ്പർ താരങ്ങളാണ് ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്‌ വിട്ടത്. പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു സൈനിങ് പോലും നടത്തിയിട്ടില്ല.

നിലവിൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് യോഗ്യത ലഭിക്കുമോ വരെ സംശയമാണ്. വരുന്ന എല്ലാ മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് ഇനി സാധ്യതയുള്ളു. ഈയൊരു കാര്യം അറിഞ്ഞിട്ടും മാനേജ്‍മെന്റ് എന്തുകൊണ്ടാണ് സൈനിങ്ങുകൾ നേരത്തെ നടത്താതെന്നാണ് അറിയാത്തത്.

ഇപ്പോളിത ഈയൊരു കാര്യം ചൂണ്ടികാട്ടി മഞ്ഞപ്പടയും രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ മഞ്ഞപ്പട മാനേജ്‍മെന്റിനെതിരെ പ്രധിഷേധത്തതിലാണ്. എന്നിട്ടും മാനേജ്‍മെന്റ് ഇതേ സ്വഭാവം തുടരുന്നത് ആരാധകരെ കളിയാക്കുന്നതിന് സമമാണ്.

സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ഇനി ഒമ്പത് മത്സരങ്ങൾ കൂടിയാണ് കളിക്കാനുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നുണ്ട്. 

ഇതിൽ വമ്പന്മാരുടെ പേരും ഉൾപ്പെടുന്നുണ്ട്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ പുതിയ സൈനിങ്ങുകൾ നടത്തുമെന്ന് പ്രതിക്ഷിക്കാം.