ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന്റെ അനാസ്ഥകൾ മൂലം ആരാധക കൂട്ടായിമയായ മഞ്ഞപ്പട നിലവിൽ മാനേജ്‍മെന്റിനെതിരെ പ്രധിഷേധത്തിലാണ്.
മികച്ച റിസൾട്ടുകൾ ലഭിക്കാതത്തിനും മികച്ച ട്രാൻസ്ഫറുകൾ നടത്താതിനുമൊക്കെയാണ് മഞ്ഞപ്പട പ്രധിഷേധം നടത്തി വരുന്നത്. നിലവിൽ മഞ്ഞപ്പട ഈസ്റ്റ് ഗാലറിയിൽ പോലും പ്രധിഷേധങ്ങൾ നടത്തി വരുകയാണ്.
ഒഡിഷക്കെതിരായായ മത്സരത്തനിടയിൽ മഞ്ഞപ്പട മാനേജ്‍മെന്റിനെ ട്രോളി പുതിയ പാട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് ആരാധകർ. മലയാളം ബാൻഡായ തകരയുടെ “പുട്ട് പാട്ടിന്റെ” ലിറിക്‌സുകൾ മാറ്റിയാണ് മഞ്ഞപ്പട പുതിയ ട്രോൾ പാട്ട് നിർമ്മിച്ചിരിക്കുന്നത്.
ആരാധകർ ഈയൊരു പാട്ട് ഈസ്റ്റ് ഗാലറിയിൽ പാടുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം വളരെയധികം വൈറലായിരിക്കുകയാണ്.
എന്തിരുന്നാലും ആരാധകരുടെ പ്രധിഷേധങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇതുവരെ മാനേജ്‍മെന്റിന് കഴിഞ്ഞിട്ടില്ല. ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിട്ട് പകുതിയായിട്ടും ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ് പോലും നടത്തിയിട്ടില്ല.