in , , , ,

LOVELOVE

വയസ്സ് 21!! യുവ മുംബൈക്കാരനെ ട്രയൽസിൽ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്💥; കിടിലൻ സൈനിങ് ലോഡിങ്…

created by InCollage

പ്രതിരോധ നിരയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കിടിലൻ സൈനിങ്ങുകൾ നടത്തുമെന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ ആദ്യ മുതലെ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സും ഒട്ടേറെ താരങ്ങളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും വരുന്നുണ്ട്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുംബൈക്കാരനായ യുവ പ്രതിരോധ താരം വിവാൻ സാർതോഷ്തിമനേഷിനെ ട്രയൽസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

IFTWC ചീഫായ റെജിന് ടി ജയാണ് ഈ റിപ്പോർട്ട്‌ ചെയ്തത്. അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാനായുള്ള നീക്കത്തിനും ഒരുങ്ങുകയാണ്.

താരം നിലവിൽ മുംബൈ ആസ്ഥാനമായുള്ള കെൻക്രെ എഫ്സിക്ക് വേണ്ടിയാണ് കളിക്കുന്നത്. താരത്തെ ചിലപ്പോൾ ഇപ്പോൾ സ്വന്തമാക്കി റിസേർവ് ടീമിലൂടെ കൂടുതൽ മത്സരാനുഭവം നൽകി, ഭാവിയിൽ മെയിൻ ടീമിലേക്ക് പ്രൊമോട്ട് ചെയ്യാനായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം.

എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.

രാഹുലിന് വിശ്രമം; ഏകദിനത്തിലേക്ക് സഞ്ജുവിന് റീ-എൻട്രി

റെഡ് കാർഡ് പിൻവലിച്ചു🔥; കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ സൂപ്പർ താരവുമുണ്ടാകും…