ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിലെ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സീസണിലെ ഗോളികീപ്പർമാരുടെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിരിക്കുന്നത്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇതാ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പുതിയ ഗോൾകീപ്പറെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. Zilliz സ്പോർട്സാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾകീപ്പറായ നോറ ഫെർണാണ്ട്‌സിനെ ലോണിൽ അയക്കാനുള്ള നീക്കങ്ങളിലാണ്.എന്നാൽ താരം ഏത് ക്ലബ്ബിലേക്കാണ് കൂടുമാറുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഗോൾകീപ്പറായ സച്ചിന് സുരേഷ് ഒട്ടേറെ പിഴവുകൾ നടത്തിയിട്ടും, എന്തുകൊണ്ട് നോറക്ക് ബ്ലാസ്റ്റേഴ്‌സ് അവസരം നൽകിയില്ലായെന്ന് വിമർശനങ്ങൽ വന്നിരുന്നു. ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ ലോണിൽ അയക്കാൻ നോക്കുന്നത്.

എന്തിരുന്നാലും ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.