ഇന്ത്യൻ സൂപ്പർ ലീഗിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോവുന്നത്. നിലവിൽ 17 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത നേടാൻ കഴിയുമോ വരെ സംശയമാണ്.
അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിക്കെതിരെയാണ് കളിക്കുക. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.
ഇപ്പോളിത ഈ മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം ഒരു സന്തോഷ വാർത്തയാണ് വരുന്നത്. സസ്പെന്ഷന് മൂലം ഒഡിഷയുടെ ലാൽതതംഗ ഖൗൾഹിംഗ് (പ്യൂട്ടിയ), ഹ്യൂഗോ ബൗമസ് എന്നിവർ കൊച്ചിയിൽ കളിക്കില്ല.
ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ ഇരുവരും സീസണിലെ നാലാം യെല്ലോ കാർഡ് കണ്ടത്തോടെയാണ് സസ്പെന്ഷന്. നിലവിൽ ഒഡിഷയുടെ ആദ്യ ഇലവനിലെ സ്ഥിരം സാനിധ്യമാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇരുവരുടെയും അഭാവം ബ്ലാസ്റ്റേഴ്‌സിന് പരമാവധി ഉപയോഗിക്കാൻ കഴിയണം.
ജനുവരി 13നാണ് ബ്ലാസ്റ്റേഴ്‌സ് ഒഡിഷ മത്സരം. രാത്രി 7:30ക്കാണ് കിക്ക്‌ഓഫ്.