CricketCricket LeaguesIndian Premier LeagueSports

അവൻ ലാറയുടെയും യൂവിയുടെയും സമ്മിശ്രരൂപം; ഐപിഎല്ലിലെ വെടിക്കെട്ട് വീരന് പരിശീലകന്റെ പ്രശംസ

ബ്രയൻ ലാറ, യുവരാജ് സിങ്..ക്രിക്കറ്റ് ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ഇരുവരും. ഇരുവരെ പോലെ ഇനി താരങ്ങൾ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. എന്നാൽ ലാറയുടെയും യൂവിയുടെയും സമ്മിശ്രരൂപമായി ഒരു താരം ഇന്ത്യയിൽ വളർന്ന് വരുന്നതായി അഭിപ്രായപ്പെടുകയാണ് പരിശീലകൻ മനീഷ് ഓജ.

ഐപിഎല്ലിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിച്ച രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പറ്റിയാണ് അദ്ദേഹത്തതിന്റെ പരിശീലകനായ മനീഷ് ഓജയുടെ ഈ വാക്കുകൾ.

ALSO READ: ഐപിഎൽ കിരീടം നേടണമെന്ന വിചാരം അവർക്ക് രണ്ട് പേർക്കുമില്ല; സൂപ്പർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് വീരു

”അവൻ ഒരുപാട് ദൂരം മുന്നോട്ട് പോവും. അവൻ ഇന്നിംഗ്സ് തുടങ്ങിയ രീതി എങ്ങനെയാണെന്ന് നമ്മൾ കണ്ടിട്ടുണ്ട്. വരും മത്സരങ്ങളിൽ അവൻ കൂടുതൽ റൺസ് സ്കോർ ചെയ്യുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. അവൻ ഭയമില്ലാത്ത ഒരു ബാറ്ററാണ്. ഞാൻ ബ്രയാൻ ലാറയെ ആരാധിക്കുന്നുവെന്ന് അവൻ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ അവൻ യുവരാജ് സിങ്ങും ബ്രയാൻ ലാറയും കൂടിച്ചേർന്ന ഒരു താരമാണ്. അവൻ ആക്രമിച്ച് കളിക്കുന്ന രീതി യുവരാജിന്റേത്‌ പോലെയാണ്” മനീഷ് ഓജ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: എന്ത് കൊണ്ട് വിഘ്‌നേശിനെ മുംബൈ കളിപ്പിക്കുന്നില്ല? കാരണമുണ്ട്…

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് താരം ആദ്യ ഐപിഎൽ കളിക്കാനിറങ്ങിയത്. പരുക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണിന് പകരമാണ് താരം കളത്തിൽ ഇറങ്ങിയത്.സൂര്യവംശി. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് താരം ആദ്യ ഐപിഎൽ കളിക്കാനിറങ്ങിയത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ്. തന്റെ 14ാം വയസിലാണ് വൈഭവ് ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങിയത്.

ALSO READ: ഇങ്ങനെയെങ്കിൽ പഞ്ചാബ് അവനെ തൂക്കി വെളിയിലിടും; സൂപ്പർ താരത്തിന് മുന്നറിയിപ്പ്

മെഗാ ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ 20 പന്തിൽ 34 റൺസാണ് വൈഭവ് അടിച്ചെടുത്തത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് ഈ 14കാരൻ വരവറിയിച്ചത്.

ALSO READ: ഐപിഎല്ലിനെ വെല്ലുവിളിച്ചു; പിഎസ്എല്ലിന്റെ അവസ്ഥ നോക്കൂ; എൽ- ക്ലാസിക്കോ പോലും ഫ്ലോപ്പ്