ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിയെ നേരിടും. രാഹുൽ കെപി ഒഡിഷയിലേക്ക് മാറിയതത്തോടെ, താരത്തിന്റെ ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള പ്രകടനം കാണാനായുള്ള ആകാംക്ഷയിലാണ് ആരാധകർ.

എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രാഹുൽ കെപിക്ക് ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാൻ കഴിയില്ലായെന്നാണ്. പക്ഷെ താരത്തിന് ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനും ഒരു വഴിയുണ്ട്.

താരം ഒഡിഷയിലേക്ക് കൂടുമാറിയപ്പോൾ താരത്തിന്റെ ട്രാൻസ്ഫർ കരാറിൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടുത്തിയ ചില വ്യവസ്ഥകൾ മൂലമാണ് രാഹുൽ കെപിക്ക് കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സിനെ നേരിടാൻ കഴിയാത്തത്.

ഇനി അഥവാ താരത്തിന് ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കണമെങ്കിൽ വലിയ തുക നഷ്ടപരിഹാരമായി നൽക്കേണ്ടി വരും. എന്തിരുന്നാലും രാഹുൽ കെപി ഒഡിഷ സ്‌ക്വാഡിനൊപ്പം കൊച്ചിയിലെത്തിയിട്ടുണ്ട്.

പക്ഷെ താരം ഇത്രയും വലിയ തുക മുടക്കി ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമോയെന്ന് നോക്കി കാണേണ്ടത് തന്നെയാണ്. കൊച്ചിയിൽ വെച്ച് രാത്രി 7:30ക്കാണ് മത്സരം നടക്കുക.