CricketCricket LeaguesIndian Premier LeagueSports

സഞ്ജുവിന്റെ വില മനസിലാവുന്നത് ഇപ്പോഴാണ്; ചർച്ചയായി പരാഗിന്റെ മണ്ടൻ തീരുമാനം

രാജസ്ഥാന്റെ താൽകാലിക നായകൻ റിയാൻ പരാഗിന്റെ ഒരു തെറ്റാത്ത തീരുമാനം കൂടി ചർച്ചയാവുകയാണ്. ആർസിബി ബാറ്റിംഗ് കോച്ചായ ദിനേശ് കാർത്തിക്കടക്കം ഇക്കാര്യം പരോക്ഷമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം ഉറപ്പാക്കിയതിന് ശേഷം മത്സരം കൈവിട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഡെൽഹിയോടും ലക്നൗവിനോടും അവസാന നിമിഷം കളി കൈവിട്ട റോയൽസ് ഇന്ന് ആർസിബിക്കെതിരെയും അത് ആവർത്തിച്ചു. ഇതിനിടയിൽ രാജസ്ഥാന്റെ താൽകാലിക നായകൻ റിയാൻ പരാഗിന്റെ ഒരു തെറ്റാത്ത തീരുമാനം കൂടി ചർച്ചയാവുകയാണ്. ആർസിബി ബാറ്റിംഗ് കോച്ചായ ദിനേശ് കാർത്തിക്കടക്കം ഇക്കാര്യം പരോക്ഷമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബിയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവർ പ്ലേയിൽ തകർത്തടിച്ച കോഹ്ലി- സാൾട്ട് സഖ്യം ആർസിബിയ്ക്ക് സ്വപ്ന തുല്യതുടക്കമാണ് നൽകിയത്. എന്നാൽ പരാഗ് കൃത്യമായ തീരുമാനം എടുത്തിരുന്നുവെങ്കിൽ പവർ പ്ലേയിൽ വിരാട് കൊഹ്‌ലിയെ ആർസിബിക്ക് പൂട്ടാമായിരുന്നു.

പവർ പ്ലേയിൽ ആദ്യ ഓവർ എറിഞ്ഞത് ജോഫ്രെആർച്ചറായിരുന്നു. രണ്ടാമത്തെ ഓവർ എറിഞ്ഞത് അഫ്ഗാൻ ബൗളർ ഫസൽ ഫാറൂഖിയായിരുന്നു. ഇരുവരും ആദ്യ സ്പെല്ലിൽ രണ്ടോവർ വീതം എറിഞ്ഞു. അഞ്ചാം ഓവറിൽ മൂന്നാം ബൗളറായി പരാഗ് കൊണ്ട് വന്നത് സ്ഥിരം ചെണ്ടയായ തുഷാർ ദേശ്പാണ്ട്യയെയാണ്. ആറാം ഓവറിൽ നാലാം ബൗളർ ആയാണ് മത്സരത്തിൽ സന്ദീപ് ശർമ്മ എത്തിയത്.

എന്നാൽ സന്ദീപും വിരാട് കോഹ്‌ലിയും തമ്മിലുള്ള കണക്കുകൾ നായകൻ റിയാൻ പരാഗിന് അറിഞ്ഞിരുന്നില്ലായിരിക്കാം..കോലിക്കെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് സന്ദീപ്..ഐപിഎല്ലില്‍ ഇതിനകം ഏഴു തവണ അദ്ദേഹം കോലിയെ പുറത്താക്കിയിട്ടുണ്ട്. ആർസിബി കോച്ച് ദിനേശ് കാർത്തിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു..കളിക്കിടെ ഡഗൗട്ടില്‍ വച്ച് കമന്റേറ്റര്‍മാരുമായി തല്‍സമയം കളിയെക്കുറിച്ച് സംസാരിക്കവെയാണ് കോലിക്കെതിരേയുള്ള സന്ദീപിന്റെ റെക്കോര്‍ഡിനെക്കുറിച്ച് കാർത്തിക്ക് പരാമര്‍ശിച്ചത്.

എന്നാൽ കോഹ്ലി ക്രീസിൽ സെറ്റായിയതിന് ശേഷം മത്സരത്തിന്റെ ആറാം ഓവറിലാണ് പരാഗ് കൊണ്ട് വന്നത്. കുറക്ക് നേരത്തെ സന്ദീപിനെ ഉപയോഗിച്ചിരുന്നവെങ്കിൽ പവർ പ്ലേയിൽ കൊഹ്‌ലിയെ റോയൽസിന് കുരുക്കമായിരുന്നു. എന്നാൽ പരാഗ് അത് ചെയ്തില്ല. സഞ്ജുവായിരുന്നെങ്കിൽ ചിലപ്പോൾ ഇത് നടന്നേനെ.. കാരണം ബാറ്റർമാരുടെ ദൗർബല്യങ്ങൾ കൃത്യമായി മനസിലാക്കൻ കഴിയുന്ന നായകനാണ് സഞ്ജു.