ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ പ്രകടനം വിലയിരുത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത നേടാൻ കഴിയുമോ വരെ സംശയമാണ്. 15 മത്സരങ്ങൾ നിന്ന് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ.
ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യ സൂപ്പർ ലീഗ് നേടാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു കിരീടം സ്വന്തമാക്കാനായുള്ള സുവർണാവസരം വന്നിരിക്കുകയാണ്. മാർക്കസ് മെർഗുലഹോവയുടെ റിപ്പോർട്ട് പ്രകാരം ഇത്തവണയും സൂപ്പർ കപ്പ് നടക്കുമെന്നാണ്.
പക്ഷെ സൂപ്പർ കപ്പ് നടക്കുക ഗോവയിൽ വെച്ചായിരിക്കും. അതും പുതിയ സ്പോൺസർ വെച്ച്. ഏപ്രിൽ 20 മുതലായിരിക്കും സൂപ്പർ കപ്പ് ആരംഭിക്കുക. അതും പുതിയ ഫോർമാറ്റിൽ.
ഇത്തവണ മുതൽ നോക്ക്ഔട്ട് റൗണ്ട് മത്സരങ്ങളാണ് നടക്കുക. അതുകൊണ്ട് തന്നെ തോൽക്കുന്ന ടീം പുറത്താവും. വെറും 20 ദിവസം കൊണ്ട് തന്നെ ടൂർണമെന്റ് അവസാനിക്കും ചെയ്യും.
കഴിഞ്ഞ വർഷം നടന്ന കലിംഗ സൂപ്പർ കപ്പിൽ നിന്ന് ഒട്ടേറെ വ്യതാസങ്ങളുമായിയായിരിക്കും ഈ വർഷത്തെ സൂപ്പർ കപ്പ് നടക്കുക. ഇത്തവണ എങ്കിലും ബ്ലാസ്റ്റേഴ്‌സിന് സൂപ്പർ കപ്പിൽ കിരീടം നേടാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.