ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങൾക്കായി കാത്തിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.
ട്രാൻസ്ഫർ വിൻഡോ തുറന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് ഇതോടകം രണ്ട് താരങ്ങളെ വിറ്റ് കഴിഞ്ഞു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പുതിയ സൈനിങ്ങുകൾ നടത്തിയിട്ടില്ല.
പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലഹോവയുടെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൈനിങ്ങുകൾ നടത്തുമെന്നാണ്. അതുകൊണ്ട് തന്നെ വൈകിയാണേലും ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങുകൾ നടത്തുമെന്ന് ഉറപ്പാണ്.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ താരങ്ങളുമായി ചർച്ചകളിലാണ്. അഭ്യൂഹങ്ങൾ പ്രകാരം ഒഡിഷ എഫ്സിയുടെ അമെയ് റണവാഡെ ബ്ലാസ്റ്റേഴ്‌സിലെത്തുമെന്നാണ്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ താരത്തെ സ്വന്തമാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ജനുവരി ട്രാൻസ്ഫർ തുടങ്ങിയത്തിന് ശേഷം പ്രഭിർ ദാസിനെ ലോൺ അടിസ്ഥാനത്തിൽ മുംബൈയിലേക്കും രാഹുൽ കെപിയെ ഒഡിഷയിലേക്കുമാണ് ബ്ലാസ്റ്റേഴ്‌സ് ഇതോടകം വിറ്റത്.