ഇന്ത്യൻ സൂപ്പർ ലീഗിൽ മിഖായേൽ സ്റ്റഹ്ര ക്ലബ് വിട്ടത്തോടെ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കനായി അവതരിച്ച പരിശീലകനാണ് തോമാസ് ചോഴ്സ്. തോമസിന്റെ കീഴിൽ നാല് മത്സരങ്ങളിൽ മൂന്നിലും ജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോളിത തോമസിനെ ബന്ധപ്പെട്ടൊരു അശുഭ വാർത്ത വന്നിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം തോമാസ് ചോഴ്സിന്റെ കരാർ ബ്ലാസ്റ്റേഴ്‌സുമായി 2025 മെയ് 31ന്നോടെ അവസാനിക്കുകയാണ്.
ഇതുവരെ ബ്ലാസ്റ്റേഴ്‌സ് തോമസിന്റെ കരാർ പുതുക്കിയതായി റിപ്പോർട്ടില്ല. ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ കൈ ഒഴിയുകയാണേൽ ബ്ലാസ്റ്റേഴ്‌സ് ചെയ്യുന്ന വലിയ മണ്ടത്തരമായിരിക്കും അത്.
നിലവിൽ ഇന്ത്യൻ പ്ലേയേഴ്സും സ്‌ക്വാഡിലെ താരങ്ങളുമായി നല്ല ബന്ധമുള്ള തോമസിനെ നിലനിർത്തി ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകനാക്കുകയാണേൽ ടീമിന് ഏറെ ഗുണക്കരമാക്കും.
2020ൽ ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകനായി വന്ന തോമസ് പിന്നീട് റിസേർവ് ടീമിന്റെ പരിശീലകനാക്കുകയായിരുന്നു. ഇനിയും ബ്ലാസ്റ്റേഴ്‌സ് തോമസിന്റെ കരാർ പുതുക്കിയില്ലെങ്കിൽ സീസൺ അവസാനത്തോടെ അദ്ദേഹം ക്ലബ് വിടും.