നിലവിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിലെ സാഹചര്യം പ്രകാരം ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത ലഭിക്കുമോ വരെ സംശയംമാണ്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പരിക്കിന്റെ പിടിയിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ യുവ മലയാളി മധ്യനിര താരം വിബിൻ മോഹൻ പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പരിശീല സെക്ഷന്റെ വീഡിയോയിലെല്ലാം താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒഡിഷക്കെതിരായ അടുത്ത മത്സരത്തിൽ വിബിൻ കളിക്കാൻ സാധ്യതയുണ്ട്.
ജനുവരി 13നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സി മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. രാത്രി 7:30ക്കാണ് കിക്ക്ഓഫ്.