Footballindian super league

രണ്ട് വിദേശ താരങ്ങളുൾപ്പടെ ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ പുറത്തിരിക്കുന്നത് ഫസ്റ്റ് ഇലവൻ പ്ലയെർസാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാറാമത്തെ മത്സരത്തിനു വേണ്ടി കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഹോം മത്സരം കളിക്കാൻ ഇറങ്ങുകയാണ്.

ശക്തരായ ഒഡീഷ എഫ്സിക്കെതിരെ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ട് താരങ്ങളുടെ സേവനം സസ്പെൻഷൻ മൂലം നഷ്ടമാവും.

Also Read –  റിസ്ക് എടുക്കുമോ? ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ രാഹുലിന് മുന്നിൽ ഒരൊറ്റ വഴി ഇതാണ്..

കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് കണ്ട മിലോസും നാലാമത്തെ യെല്ലോ കാർഡ് വാങ്ങിയ ഡാനിഷ് ഫാറൂഖും കളിക്കില്ല. അതേസമയം ഒഡിഷ എഫ്സി നിരയിൽ കഴിഞ്ഞ മത്സരത്തിൽ നാലാമത്തെ യെല്ലോ കാർഡ് വാങ്ങിയ പ്യുട്ടിയ, വിദേശ താരമായ ബോമസ്  എന്നിവരും കളിക്കില്ല.

Also Read –  പ്ലേഓഫ് വേണോ? എങ്കിൽ ഈ രണ്ട് എതിരാളികളെ എടുത്തിട്ട് അലക്കേണ്ടത് ബ്ലാസ്റ്റേഴ്സിന് ചെയ്തേ തീരൂ??

ഓരോ വിദേശ താരവും ഇന്ത്യൻ താരവുമാണ് ഇരുനിരയിലും സസ്‌പെൻഷൻ കാരണം പുറത്തിരിക്കുക. കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് വാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരം ഐബന് മത്സരം നഷ്ടമാകുമെന്ന് കരുതിയെങ്കിലും പിന്നീട് റെഡ് കാർഡ് തീരുമാനം അധികൃതർ പിൻവലിച്ചതോടെ സൂപ്പർതാരത്തിനു കളിക്കാനാവും.

Also Read –  എത്ര പറഞ്ഞിട്ടും മാനേജ്മെന്റ് പഴയപടി തന്നെ! കൊച്ചിയിൽ ഇന്ന് ആരാധകരോഷം അലയടിക്കും ഉറപ്പായി?