ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒഡീഷ എഫ്സി ക്കെതിരെ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് ഐ എസ് എൽ മത്സരം കളിക്കുന്നത്.
അതേസമയം ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ഒഡീഷ്യ എഫ്സിയിലേക്ക് കൂടു മാറിയ മലയാളി താരമായ രാഹുൽ കെ പി കരാറിലെ നിബന്ധന കാരണം കളിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ഫാൻസിനെയും ക്ലബ്ബിനെയും മണ്ടൻമാരാക്കുന്നത് നിർത്തുക!!മാനേജ്മെന്റിനെതിരെ മഞ്ഞപ്പട ഇറങ്ങുന്നു..
ബ്ലാസ്റ്റേഴ്സിനെതിരെ ഈ സീസണിൽ താരത്തിന് കളിക്കാൻ പാടില്ലെന്ന നിബന്ധന ട്രാൻസ്ഫർ കരാറിലുണ്ട്. എങ്കിൽ പോലും റിസ്ക് എടുത്തുകൊണ്ടു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെ കളിക്കുവാൻ ഒരു വഴി മുന്നിലുണ്ട്.
Also Read – അഡ്രിയാൻ ലൂണ, നോഹ് സദോയി, കോഫ്.. ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരങ്ങളുടെ സ്വാധീനം ഇതാണ്😍🔥
വലിയൊരു തുക ഒഡിഷ എഫ്സി ബ്ലാസ്റ്റേഴ്സിന് നൽകുകയാണെങ്കിൽ രാഹുലിന് ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനാവും. എന്നാൽ ഈയൊരു സാധ്യത ഒഡിഷ എഫ്സിയോ രാഹുൽ കെപിയോ ആലോചിക്കുന്നുപോലുമില്ല, ബ്ലാസ്റ്റേഴ്സിനെതിരെ രാഹുൽ കളിക്കില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
Also Read – സൂപ്പർതാരത്തിന്റെ ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സിന്റെ അതിബുദ്ദി പ്രയോഗം 👀🔥