ഒഡിഷ എഫ്സിക്കെതിരെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് വിജയവും ഒപ്പം മൂന്ന് പോയന്റുകളും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിന് മുൻപായി പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ച കോച്ച് ടി ജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിൽ വിദേശതാരങ്ങളുടെ സാന്നിധ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നതിനെ കുറിച്ച് സംസാരിച്ചു.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകൻ തിരിച്ചു കേരളത്തിലേക്ക് വരുന്നു👀🔥സൈനിങ് തൂക്കി..
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ എല്ലാ വിദേശ താരങ്ങളും ലീഡർഷിപ് ക്വാളിറ്റിയുള്ളവരാണെന്ന് പറഞ്ഞ പരിശീലകൻ ഇന്ത്യൻ താരങ്ങളെ നന്നായി പിന്തുണക്കാനും ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങൾക്ക് കഴിയുന്നുണ്ടെന്ന് വ്യക്തമാക്കി.
Also Read – വിദേശസൂപ്പർ താരമുൾപ്പടെ മൂന്നു ബ്ലാസ്റ്റേഴ്‌സ് കിടിലൻ താരങ്ങളുടെ അപ്ഡേറ്റ് ഇതാണ്..
മിലോസ്, ലൂണ, നോഹ്, പെപ്ര, കോഫ്, ജീസസ് എന്നീ ആറു വിദേശ താരങ്ങളാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ളത്. അതേസമയം ബ്ലാസ്റ്റേഴ്‌സ് പുതിയൊരു വിദേശസൈനിങ്ങിനെ നോട്ടമിടുന്നുണ്ടെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകളുണ്ട്.
Also Read – ഫാൻസിനെയും ക്ലബ്ബിനെയും മണ്ടൻമാരാക്കുന്നത് നിർത്തുക!!മാനേജ്മെന്റിനെതിരെ മഞ്ഞപ്പട ഇറങ്ങുന്നു..