ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കുവാനുള്ള നീക്കങ്ങളിൽ തുടരുകയാണ്.
Also Read – അഡ്രിയാൻ ലൂണയേ ഒഴിവാക്കി പകരം ആര്? ഇതുപോലെയൊരു സൈനിങ് ഇനി കിട്ടുമോ?
എന്നാൽ ഇതുവരെയും ഒരു സൈനിങ് പോലും പൂർത്തിയാക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോക്കി വെച്ചിരുന്ന പല താരങ്ങളെയും മറ്റു ക്ലബ്ബുകൾ മികച്ച ഓഫറുകൾ നൽകി കൊണ്ടുപോയി. ഈയിടെ നടന്ന ഇന്റർവ്യൂവിൽ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സംസാരിച്ച ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്സിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തതിനെ കുറിച്ച് സംസാരിച്ചിരുന്നു.
Also Read – എതിർകോട്ടയിൽ നിന്നും അവൻ തിരികെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു👀🔥ഒഫീഷ്യൽ പ്രഖ്യാപനം വന്നു..
ഇവാൻ ആശാൻ പറയുന്നത് പോലെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങൾ ട്രാൻസ്ഫർ കാര്യങ്ങളിലേക്ക് വരുമ്പോഴും പ്രധാനമാണ്. ഒരു താരം ക്ലബ്ബിനെ തിരഞ്ഞെടുക്കുമ്പോൾ ആ ക്ലബ്ബിന്റെ ഇൻഫ്രാസ്‌ട്രക്ചർ നോക്കുമെന്നാണ് ആശാൻ പറഞ്ഞത്. ഈ മേഖലയിലൊന്നും ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് ഇമ്പ്രൂവ്മെന്റ് കൊണ്ടുവന്നിട്ടില്ലെന്നും ആശാൻ വ്യക്തമാക്കി.
കൂടാതെ താരതമ്യേനെ മറ്റു ക്ലബ്ബുകൾ വളരെ മോശം ഓഫറുകൾ കൂടി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെക്കുമ്പോൾ താരങ്ങൾ ബ്ലാസ്റ്റഴ്സിനെക്കാൾ മുൻഗണന മറ്റു ക്ലബ്ബുകൾക്കാണ് നൽകുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇമ്പ്രൂവ്മെന്റ് കൊണ്ടുവന്നാൽ മികച്ച സൈനിങ്സ് സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്സിനാവും.
Also Read – കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥ഒഫീഷ്യൽ പ്രഖ്യാപനം വന്നു..
