Uncategorized

അൽവാരോയും ഡയസും ദിമിയുമെല്ലാം പോവാൻ കാരണം മാനേജ്മെന്റ് തന്നെ👀ഏറ്റവും വലിയ പ്രശ്നം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഒരുങ്ങുമ്പോൾ ക്ലബ്ബിന്റെ ആദ്യ കിരീടമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമാക്കുന്നത്. സ്ഥിരതയുള്ള മികച്ച ഒരു ടീമായി സീസണിലുടനീളം ഫോം നിലനിർത്തി പോരാടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോയെന്ന് കാത്തിരുന്നു കാണാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  ഈ സീസണിൽ നഷ്ടപ്പെട്ടുപോയ പ്ലേ ഓഫ് സ്ഥാനം വീണ്ടെടുക്കാൻ വേണ്ടിയാണ് ലക്ഷ്യമിടുന്നത്. മുൻപത്തെ മൂന്ന് സീസണുകളിലും തുടർച്ചയായി ഓഫ് കളിക്കുവാനുള്ള അവസരം ബ്ലാസ്റ്റേഴ്സ് നേടിയെടുത്തിരുന്നു.

Also Read  –   ബ്ലാസ്റ്റേഴ്സിൽ സുരക്ഷിതരായ ഫോറിൻ താരങ്ങൾ ഇവരാണ്👀🔥, ലൂണയുൾപ്പടെയുള്ളവർ പുറത്തേക്കോ?

ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ആദ്യ സീസണിൽ സൂപ്പർതാരങ്ങളായ പെരേര ഡയസ്, അൽവാരോ വസ്കസ്, അഡ്രിയാൻ ലൂണ തുടങ്ങിയ മുന്നേറ്റ നിരതരങ്ങളെ വെച്ചുകൊണ്ട് ഐഎസ്എൽ ഫൈനൽ മത്സരം വരെയെത്തുവാൻ ഇവാൻ വുകമനോവിചിന് കഴിഞ്ഞിട്ടുണ്ട്.

Also Read  –   ഇവാൻ ആശാനെയും സ്റ്റാറെയും  ഒഴിവാക്കിയ മാനേജ്മെന്റിന്റെ ചതികുഴി ഇതാണ്…

എന്നാൽ ആ സീസണിന് ശേഷം അൽവാരോ വസ്കസ്, പെരേര ഡയസ് എന്നിവർ എതിർ ടീമുകളിലേക്ക് കൂടുമാറി. പിന്നീട് പെരേര ഡയസും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ബ്ലാസ്റ്റേഴ്‌സിൽ നിലനിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും  മാനേജ്മെന്റ് പറ്റിച്ചെന്നാണ് ഡയസ് പറഞ്ഞത്.

Also Read  –   കരോലീസിനെ പുറത്താക്കാനുള്ള തീരുമാനം പിൻവലിച്ചോ? ഉത്തരം പറയാതെ മാനേജ്മെന്റ്👀

എന്തായാലും പിനീടുള്ള സീസണ്കളിലും നിരവധി സൂപ്പർതാരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞത്. സഹലും രാഹുലും പ്യുട്ടിയയും ജീക്സൻ സിങ് ഉൾപ്പെടെ ഇന്ത്യൻ സൂപ്പർ താരങ്ങളും ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞു. ബ്ലാസ്റ്റേഴ്സ് നൽകുന്നതിനേക്കാൾ കൂടുതൽ സാലറിയോട് കൂടി മികച്ച ഓഫറുകൾ മറ്റു ക്ലബ്ബുകൾ നിൽക്കുന്നതുകൊണ്ടാണ് ഈ താരങ്ങളെല്ലാം കൂടുമാറിയത്.

Also Read  –   വരുന്നത് കൊലകൊമ്പൻ തന്നെ👀🔥കരോലീസും പറയുന്നു ലെവൻ പുലിയാണ്.!!

അരങ്ങേറ്റ സീസണിൽ  ഐ എസ് എൽ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസ് സാലറി ഹൈക് ആവശ്യപ്പെട്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നിരസിച്ചതോടെ സൂപ്പർതാരവും കൂടുതൽ മികച്ച ഓഫർ നൽകിയ ഈസ്റ്റ്‌ ബംഗാളിലേക്ക് പോയി. ദിമിയെ കൂടാതെ അൽവാരോയും ഡയസുമെല്ലാം ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടതും ഇത് തന്നെയാണ്.

Also Read  –   ഫോറിൻ ക്ലബ്ബുമായി കേരള ബ്ലാസ്റ്റേഴ്‌സ് കൈകോർക്കുന്നു👀🔥വമ്പൻ പ്രഖ്യാപനം വരുന്നുണ്ട്🔥

ട്രാൻസ്ഫർ കാര്യങ്ങളിൽ ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഓഫറുകൾ നൽകുവാൻ മറ്റു ക്ലബ്ബുകൾ മുന്നിട്ടുനിൽക്കുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകളും കുറവാണ്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പിശുക്ക് കാരണമാണ് പല സൂപ്പർതാരങ്ങളും ബ്ലാസ്റ്റേഴ്സിനോട് വിട പറയുന്നതും മികച്ച സൈനിംഗ്സ് സ്വന്തമാക്കുവാൻ കഴിയാത്തതും.

Also Read  –   ലൂണയുടെ പകരക്കാരൻ സൈനിങ്ങിന് യൂറോപ്പിൽ ചരിതം രചിക്കുന്നു👀🔥ബ്ലാസ്റ്റേഴ്‌സിന് അഭിമാനമാണിത്.!!

കഴിഞ്ഞ സീസണുകളിൽ ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ നിലനിർത്തി മുന്നോട്ടു കൊണ്ടുവരികയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് സ്ഥിരതയുള്ള മികച്ച ടീമായി ഐഎസ്എൽ കിരീടത്തിലേക്ക് അനായാസം എത്തിച്ചേരാമായിരുന്നു.

Also Read  –   ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് കരുതിയ ഫോറിൻ താരങ്ങൾ ക്ലബ്ബ് വിട്ടു👀ഇതിലും മികച്ച അവസരം ഇനി കിട്ടില്ല🔥