18 വർഷത്തെ നീണ്ട ബന്ധത്തിന് ശേഷം ചെന്നൈ സൂപ്പർകിങ്സും പരിശീലകൻ സ്റ്റീവൻ ഫ്ലെമിങും വേര്പിരിഞ്ഞതോടെ ആരാധകരുടെ അടുത്ത ചോദ്യം ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത പരിശീലകൻ ആരാണെന്നതാണ്.
പുതിയ പരിശീലകനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ചെന്നൈ മാനേജ്മെന്റ്. കഴിഞ്ഞ ദിവസം നായകൻ ഋതുരാജ് ഗെയ്ക്വാദും ഇതിഹാസ താരം എം.എസ്. ധോണിയും സി.എസ്.കെ മാനേജ്മെന്റുമായി ചേർന്ന് പുതിയ പരിശീലകനെ കുറിച്ച് ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു.
ഒരു വിദേശ പരിശീലകനെ തന്നെ ടീമിലെത്തിക്കാനാണ് ധോണിയും സംഘവും തീരുമാനിച്ചിരിക്കുന്നത്. ഒരു പ്രമുഖ പരിശീലകന്റെ പേരിൽ ധാരണയിൽ എത്തിയെന്നാണ് വിവരമെങ്കിലും ആ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എങ്കിലും നിലവിൽ പുറത്തുവരുന്ന സൂചനകൾ പ്രകാരം പ്രധാനമായും മൂന്ന് പേരുകളാണ് ചെന്നൈയുടെ പരിശീലക സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ കേൾക്കുന്നത്.
ആൽബി മോർക്കൽ

ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പേരാണ് ആൽബി മോർക്കലിന്റേത്. ഒരുകാലത്ത് സി.എസ്.കെയുടെ ഏറ്റവും വിശ്വസ്തനായ ഓൾറൗണ്ടറായിരുന്ന മോർക്കൽ, ഫ്ലെമിങ് ഒഴിയുന്ന കസേരയിലേക്ക് എത്താൻ ഏറെ സാധ്യതയുള്ള വ്യക്തിയാണ്.
നിലവിൽ ചെന്നൈയുടെ സിസ്റ്റർ ഫ്രാഞ്ചൈസിയായ ജോബർഗ് സൂപ്പർ കിങ്സിന്റെ ഹെഡ് കോച്ചായി മോർക്കലിനെ നിയമിച്ചിട്ടുണ്ട്. ഫ്ലെമിങ് പടിയിറങ്ങിയ സ്ഥാനത്തേക്കാണ് ജോബർഗിൽ മോർക്കൽ എത്തിയത്.
അതിനാൽ തന്നെ ഐ.പി.എല്ലിലും ചെന്നൈയുടെ അടുത്ത ഹെഡ് കോച്ചായി താരം ഉയർന്നു വരാൻ സാധ്യതയേറെയാണ്. എങ്കിലും ഒരു പ്രമുഖ ടീമിന്റെ ഹെഡ് കോച്ചായുള്ള അദ്ദേഹത്തിന്റെ ആദ്യ അനുഭവമാകും ഇത് എന്നത് മാനേജ്മെന്റ് എങ്ങനെ കാണുന്നു എന്നത് നിർണ്ണായകമാകും.
മൈക്ക് ഹസി
സി.എസ്.കെ കുടുംബത്തിൽ ഫ്ലെമിങ്ങിന് ശേഷം ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് മൈക്ക് ഹസി. ചെന്നൈയുടെ മുൻനിര ബാറ്ററായും പിന്നീട് ബാറ്റിങ് പരിശീലകനായും വർഷങ്ങളായി ടീമിനൊപ്പമുള്ള ഹസ്സി, പുതിയ ഹെഡ് കോച്ചാകാൻ ഏറ്റവും മുന്നിലുള്ള വ്യക്തിയാണ്.
ടീമിന്റെ അന്തരീക്ഷവും സംസ്കാരവും കളിക്കാരുടെ മാനസികാവസ്ഥയും ഹസിയോളം മനസ്സിലാക്കിയ മറ്റൊരു വ്യക്തിയില്ല. പ്രത്യേകിച്ച് എം.എസ്. ധോണിയുമായും റുതുരാജുമായുമുള്ള അദ്ദേഹത്തിന്റെ മികച്ച ബന്ധം, ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഒരു പ്രൊമോഷൻ എന്ന നിലയിൽ ഹസിക്ക് സാധ്യതയേറെയാണ്.
ബ്രണ്ടൻ മക്കല്ലം
ചെന്നൈ സൂപ്പർ കിങ്സുമായി അടുത്ത ബന്ധമുള്ള മറ്റൊരു പ്രമുഖ താരമാണ് ന്യൂസിലാൻഡ് മുൻ നായകൻ ബ്രണ്ടൻ മക്കല്ലം.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായിരുന്ന മക്കല്ലം, തന്റെ അഗ്രസീവ് ശൈലി കൊണ്ട് കളി മാറ്റിയെഴുതാൻ പ്രാപ്തിയുള്ള പരിശീലകനാണ്.
ചെന്നൈയുടെ മുൻ താരം എന്ന നിലയിൽ ടീമിന്റെ പാരമ്പര്യം അറിയാവുന്ന മക്കല്ലത്തിന്റെ പേരും സോഷ്യൽ മീഡിയയിലും കായിക ലോകത്തും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
തന്റെ ആക്രമിച്ച് കളിക്കുന്ന തന്ത്രങ്ങൾ ചെന്നൈയുടെ കളിരീതിയുമായി എത്രത്തോളം ഒത്തുപോകും എന്നതാണ് ഇവിടുത്തെ പ്രധാന ചോദ്യം.
വരും ദിവസങ്ങളിൽ തന്നെ ധോണിയും മാനേജ്മെന്റും ചേർന്ന് ആ അന്തിമ തീരുമാനം ഔദ്യോഗികമായി പുറത്തുവിടും.
ക്ലബ്ബിന്റെ വരുംകാല ഭാവി നിർണ്ണയിക്കുന്ന ആ പുതിയ തന്ത്രജ്ഞനായി കട്ട കാത്തിരിപ്പിലാണ് ഇപ്പോൾ ചെന്നൈ ആരാധകർ.
ALSO READ:
- ഹാർദിക് കെകെആറിലേക്ക്: പകരം മുംബൈ ആവശ്യപ്പെടുന്നത് കൊൽക്കത്തയുടെ മികച്ച യുവതാരങ്ങളെ
- പാണ്ട്യയെയും ജാക്സിനേയും ചെന്നൈയ്ക്ക് നല്കാൻ മുംബൈ: പകരം ആവശ്യപ്പെടുന്നത് 2 സൂപ്പർ താരങ്ങളെ…
- ജാമി ഓവർടണ് വേണ്ടി ആർസിബി, പകരം 2 താരങ്ങളെ നൽകാമെന്ന് ഓഫർ: നിരസിച്ച് സിഎസ്കെ
English Summary: Following Stephen Fleming’s departure after 18 years, Chennai Super Kings are shortlisting contenders for the CSK New Coach role. MS Dhoni and management are evaluating top candidates, including Mike Hussey, Albie Morkel, and Brendon McCullum.
