കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച് ഈ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സീസണിൽ താരത്തിന് ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിട്ടില്ല.
ഇതാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഓഫ് ലൊഡ് ചെയ്യാൻ കാരണം. അതോടൊപ്പം ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബ്ലാസ്റ്റേഴ്‌സ് മിലോസിന്റെ പകരക്കാരനുമായി ചർച്ചകൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.
ഈ കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് മിലോസ് വിൽക്കാൻ നോക്കിയിരുന്നു. ഈ സമയത്ത് പകരക്കാരനായി കൊണ്ടുവരാൻ വിചാരിച്ച താരവുമായി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ചർച്ചകൾ തുടങ്ങിയത്.
എന്നാൽ താരത്തിന്റെ പേരോ ഏത് രാജ്യക്കാരനാണെന്നൊന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. വിന്റർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുൻപേ താരവുമായി ബ്ലാസ്റ്റേഴ്‌സിന് ചർച്ച പൂർത്തിയാക്കാൻ സാധിക്കാൻ കഴിയാത്തെ വന്നതോടെയാണ്, അപ്പോൾ ആ നീക്കം മുടങ്ങി പോയത്.
എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.