ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്. ഇതോടകം ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വിദേശ പ്രതിരോധ താരമായ മിലോസ് ഡ്രിൻസിച്ചിനെ പുറത്താക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് വൈസ് ക്യാപ്റ്റനായ മിലോസിനെ പുറത്താക്കി പുതിയ വിദേശ താരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. IFT ന്യൂസ് മീഡിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.
താരത്തിന് ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കാൻ കഴിയാതെ പോയതാണ് മിലോസിന് തിരച്ചടിയായത്. താരത്തിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര വളരെയധികം മോശം പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്.
താരം ഇതോടകം ഈ സീസണിൽ 13 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുള്ളത്. ഒരു ഗോളും താരം നേടിയിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.