ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്‌ക്വാഡ് കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ തന്നെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കൊമ്പന്മാർ.

നേരത്തെ വന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസ് എസ്സിയുടെ യുവ റൈറ്റ് ബാക്ക് താരം വൻലാൽസുയിഡിക ചക്ചുവാക്കിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നായിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ഓഫർ നൽകിയിട്ടുണ്ടോ എന്നതിലൊന്നും വ്യക്തത വന്നിട്ടില്ല. ഇപ്പോളിത ലഭിക്കുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയുമായി ചെന്നൈ എഫ്സിയും താരത്തിനായി രംഗത്ത് വന്നിരിക്കുകയാണ്.

ചെന്നൈ എഫ്സിക്കും വൻലാൽസുയിഡിക ചക്ചുവാക്കിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സീസണിൽ മുഹമ്മദൻസിനായി എല്ലാ മത്സരങ്ങളും കളിച്ച താരമാണ് വൻലാൽസുയിഡിക. 

ബ്ലാസ്റ്റേഴ്‌സിനും ചെന്നൈക്കും പുറമെ മറ്റ് ചില ടീമുകൾക്കും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. നിലവിൽ ക്ലബ്ബുകളുടെ ശ്രമം താരവുമായി ഇപ്പോഴേ പ്രീ കോൺട്രാക്ട് ധാരണയിലേത്താനാണ്.