ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഏറ്റവും വലിയ എതിരാളികളാണ് ബംഗളുരു എഫ്സി. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്നതും ബംഗളുരുവിനെതിരെയാണ്.
ഇതോടകം ഇരുവരും മുഖാമുഖം വന്ന 16 മത്സരങ്ങളിൽ വെറും നാല് മത്സരത്തിൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ കഴിഞ്ഞത്. അതോടൊപ്പം എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ബംഗളുരുവിനെ ശ്രീ കണ്ഠീരവയിൽ തോൽപിക്കാൻ കഴിഞ്ഞിട്ടില്ലായെന്നത്.
എന്നാൽ ഇപ്പോളിത ഈ സീസണിൽ ഐഎസ്എലിലേക് പ്രോമോട്ടായി വന്ന മുഹമ്മദ് എസ്.സി ബംഗളുരുവിനെ തോൽപിച്ചിരിക്കുകയാണ്. ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ മിർജലോൾ കോസിമോവിന്റെ ഏക ഫ്രീ കിക്ക് ഗോളിലാണ് ശ്രീ കണ്ഠീരവ വെച്ച് നടന്ന മത്സരത്തിൽ ബംഗാളുരുവിനെ തോൽപിച്ചത്.
സീസണിൽ ഇതുവരെ വെറും രണ്ട് മത്സരങ്ങൾ മാത്രമേ മുഹമ്മദന്സിന് ജയിക്കാൻ സാധിച്ചിട്ടുള്ളു. അതോടൊപ്പം വെറും 6 ഗോളുകൾ മാത്രമേ ടീമിന് നേടാൻ കഴിഞ്ഞിട്ടുള്ളു. ആ ഒരു ടീമാണ് ഇപ്പോൾ വമ്പന്മാരായ ബംഗളുരുവിനെ തോൽപിച്ചിരിക്കുന്നത്.
മുഹമ്മദൻസ് ബംഗളുരുവിനെ തോൽപ്പിച്ചെങ്കിലും ട്രോൾ മൊത്തം വരുന്നത് കാഴ്ച്ചക്കാരായി നിന്ന ബ്ലാസ്റ്റേഴ്‌സിനെതിരെയാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന് വരും സീസണിലെ മത്സരങ്ങളിൽ എങ്ങാൻ ബംഗളുരുവിനെ തോൽപിക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.