കേരള ബ്ലാസ്റ്റേഴ്സിനെ ഐ എസ് എലിലെ മോശം പ്രകടനം വലിയ രീതിയിൽ ആരാധക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട് അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ പല കോണിൽ നിന്നും വിമർശനമുണ്ട്.
ബ്ലാസ്റ്റേഴ്സ് മികച്ച ഉടമസ്ഥർ ഏറ്റടുത്ത് ടീം മുഴുവൻ അഴിച്ചു പണി നടത്തണമാണ് ആരാധകർ പറയുന്നത്.
ക്ലബിനെ കൈമാറാന്‍ ഇപ്പോഴത്തെ ഉടമസ്ഥര്‍ നീക്കം നടത്തുന്നുവെന്നതാണ്. ഗള്‍ഫ് ആസ്ഥാനമായ ഒരു നിക്ഷേപകസ്ഥാപനം ടീമിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. ക്ലബ് മാനേജ്‌മെന്റുമായി ആദ്യവട്ട ചര്‍ച്ചകള്‍ തുടങ്ങിയതായിട്ടാണ് വിവരം.
ഈ ഗ്രൂപ്പിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ക്ലബിന്റെ നിക്ഷേപകരായിരുന്ന മറ്റൊരു കമ്പനിയും ബ്ലാസ്റ്റേഴ്‌സിനായി രംഗത്തുണ്ട്. ചര്‍ച്ചകള്‍ ആദ്യഘട്ടത്തില്‍ മാത്രമാണ്. ടീമിന്റെ വിപണിമൂല്യത്തില്‍ അടുത്ത കാലത്ത് വലിയ ഇടിവു സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഉടമസ്ഥര്‍ പ്രതീക്ഷിക്കുന്ന തുകയുടെ അടുത്തു പോലും എത്തുന്നില്ല ചര്‍ച്ചകള്‍.
ബ്ലാസ്‌റ്റേഴ്‌സിലെ ഓഹരികള്‍ വിറ്റൊഴിവാക്കാനാണ് നിലവിലെ ഉടമകള്‍ക്ക് താല്പര്യം. ഒരിക്കല്‍പ്പോലും ലാഭത്തിന്റെ അടുത്തു പോലും എത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചിരുന്നില്ല. ഈ സീസണില്‍ വലിയ സാമ്പത്തികനഷ്ടവും നേരിടേണ്ടി വന്നു. ഇതുമൂലം നിലവിലെ നടത്തിപ്പുകാര്‍ക്ക് ക്ലബിലുള്ള താല്പര്യം കുറഞ്ഞിട്ടുണ്ട്.