ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ആദ്യ താരമായിരുന്നു സൗരവ് മണ്ഡൽ. സൗരവ് ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരളയിലേക്കാണ് കൂടുമാറിയത്.

ഇപ്പോളിത സൗരവ് മണ്ഡലിന്റെ സൈനിങ് ഗോകുലം കേരള എഫ്സി ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ഈ സീസൺ അവസാനം വരെ നീളുന്ന കരാറിലാണ് താരം ഗോകുലം കേരളയിൽ എത്തിയത്.

ഈ സീസൺന്റെ തുടക്കം മുതലെ സൗരവ് മണ്ഡൽ പരിക്കിന്റെ പിടിയിലായിരുന്നു. അതുകൊണ്ട് തന്നെ താരത്തിന് ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിട്ടില്ല. താരം ഈ എടുത്താണ് പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയത്.

ബ്ലാസ്റ്റേഴ്സിനായി 26 മത്സരങ്ങൾ കളിച്ച സൗരവ് 3 അസിസ്റ്റുകൾ തന്റെ പേരിലാക്കിയിട്ടുണ്ട്. താരത്തിന് വിലപ്പെട്ട മത്സരാനുഭവവും അത്യാവശ്യമായ പ്ലേ ടൈം വാഗ്ദാനം ചെയ്യുന്നതിനാണ് ഈ നീക്കം.