ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന നിരവധി താരങ്ങളെ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ ഉള്ളത്. രാഹുൽ കെ പി, ജോഷുവ എന്നീ താരങ്ങളുടെ കരാർ സീസൺ അവസാനത്തോടെ അവസാനിക്കുമെങ്കിലും ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് വിട്ടുകഴിഞ്ഞു.
എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ വിദേശ താരത്തിന് കൊണ്ടുവരുമെന്ന് ട്രാൻസ്ഫർ റൂമറുകൾ നേരത്തെ ഉണ്ടായിരുന്നു. ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന താരത്തിനെയാണ് കൊണ്ടുവരിക എന്നായിരുന്നു ട്രാൻസ്ഫർ റിപ്പോർട്ടുകൾ.
Also Read – നാലിനു പിന്നാലെ അഞ്ചും പൂർത്തിയാവുമോ? സൂപ്പർതാരത്തിനായി ചർച്ചകൾ തുടങ്ങി👀🔥
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലുള്ള ഡിഫെൻസിവ് മിഡ്‌ഫീൽഡർ കോഫ് ടീം വിടാനുള്ള സാധ്യതകളും ചർച്ച ചെയ്തിരുന്നു. ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന ഫ്രഞ്ച് താരം കോഫിന്റെ കരാർ അടുത്ത സീസണിലേക്ക് കൂടി പുതുക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് മുന്നിലുണ്ട്.
Also Read – വിദേശത്തു കളിക്കുന്ന കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ!ആകാംഷയോടെ ആരാധകർ😍🔥
ഒരു വർഷത്തെക്ക് കൂടി കരാർ നീട്ടാനുള്ള നിലവിലെ കരാറിലുള്ള വ്യവസ്ഥയാണ് ബ്ലാസ്റ്റേഴ്സിനെ ഈ അവസരം നൽകുന്നത്. എന്നാൽ അടുത്ത സീസണിലേക്ക് കൂടി കോഫിനെ ടീമിൽ നിലനിർത്തണമോയെന്ന തീരുമാനം ബ്ലാസ്റ്റേഴ്‌സ് ഇതുവരെ എടുത്തിട്ടില്ല.
Also Read – ഐ എസ് എൽ ചാമ്പ്യന്റെ സൈനിങ് തൂക്കി ബ്ലാസ്റ്റേഴ്‌സ്👀🔥ഇത് രണ്ടാമത്തെ ബ്ലാസ്റ്റേഴ്‌സ് സൈനിങ്..