ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരാൻ പോകുന്ന സീസണിനെ മുന്നോടിയായി പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ നോട്ടമിടുന്നത്.
Also Read – ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മെന്റാലിറ്റി മാറ്റണം.!! കലിപ്പടക്കി കപ്പടിക്കാൻ ആശാൻ റെഡിയാണ്🔥
ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകം തുറന്നതോടെ ഐ എസ് എൽ ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങളുടെ വേഗതയും വർദ്ധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31ന് അവസാനിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുവാനാണ് ഐ എസ് എൽ ക്ലബ്ബുകളുടെ ശ്രമങ്ങൾ.
Also Read – ട്രാൻസ്ഫർ സൈനിങ്സിനായി കാത്തിരുന്ന നിമിഷം വന്നു👀🔥ഇനി ബ്ലാസ്റ്റേഴ്‌സ് തകർക്കും 🔥
കഴിഞ്ഞ സീസണിൽ മികച്ച സൈനിങ്‌സ് കൊണ്ടുവരുമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് വാക്ക് നൽകിയെങ്കിലും അത് പാലിച്ചില്ല. ഇത്തവണ ട്രാൻസ്ഫർ ജാലകം തുറന്നതിനു ശേഷം മികച്ച ട്രാൻസ്ഫർ സൈനിംഗ്സ് കൊണ്ടുവരുമെന്ന സൂചനയാണ് നേരത്തെ മുതൽ ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ അഭിക് ചാറ്റർജി നൽകുന്നത്.
Also Read – ആരെയും പേടിയില്ല, എല്ലാവരെയും തോൽപിക്കാനുള്ള മെന്റാലിറ്റി ബ്ലാസ്റ്റേഴ്സിനുണ്ടാവുമെന്ന് ആശാൻ🔥
കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്സ് എവിടെയെന്ന് ചോദിക്കുന്ന ആരാധകർക്ക് ട്രാൻസ്ഫർ ജാലകത്തിലൂടെ മറുപടി നൽകാമെന്ന മനോഭാവത്തിലാണ് അഭിക് റിപ്ലൈ നൽകിയത്. അതിനാൽ ട്രാൻസ്ഫർ ജാലകം തുറന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്സ് കാത്തിരിക്കുകയാണ് ആരാധകർ.
Also Read – ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ് ഇനി ടീമിൽ ഇല്ല👀അപ്രതീക്ഷിത പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ്.!!