ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുൻപായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുവാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ചില താരങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ചെന്നൈയിൻ എഫ്സിയുടെ വിദേശതാരം കോനോർ ഷീൽഡ്സിനെ സ്വന്തമാക്കുന്നത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഓഫറുകൾ നൽകിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ വേറെയും ചില ഐ എസ് എൽ ടീമുകൾ താരത്തിനായി രംഗത്തുണ്ട്.
Also Read- ഫോറിൻ സൈനിങ് ഉൾപ്പെടെ രണ്ട് കിടിലൻ താരങ്ങളെ ഫ്രീയായി തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥
അറ്റാക്കിങ് മിഡ്‌ഫീൽഡർ റോളിൽ കളിക്കുന്ന ഈ സ്കോടീഷ് താരത്തിനായി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടക്കുമ്പോൾ പകരം ആരാണ് പുറത്തേക്ക് പോവുന്നത് എന്ന് സംബന്ധിച്ച് സംശയങ്ങൾ ഉയരുകയാണ്.
Also Read- ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ കണ്ടകശനി, വിദേശ സൂപ്പർതാരം പുറത്തേക്ക്..
ഇതേ പൊസിഷനിൽ നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ കളിക്കുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പുറത്തേക്ക് പോവുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. നേരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ അടുത്ത സീസണിൽ കളിക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ ലൂണ വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല.
Also Read- ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളെ ഒഴിവാക്കുന്നു, പകരം കിടിലൻ സൈനിങ്സ് വരുന്നു🔥
അഡ്രിയാൻ ലൂണയല്ലാതെ മറ്റേതെങ്കിലും സൂപ്പർതാരം പോവാനുള്ള സാധ്യതകളുമുണ്ട്. സൂപ്പർ കപ്പ് ടൂർണമെന്റ് ശേഷം ഈ കാര്യത്തിൽ വ്യക്തമായ തീരുമാനം മാനേജ്മെന്റ് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read- ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് ഇവനാണ്👀🔥യൂറോപ്യൻ താരം തിരിച്ചുവരുന്നു😍🔥