ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ ജാലകം തുറന്നതിനു ശേഷമുള്ള ആദ്യ സൈനിംഗ് പൂർത്തീകരിച്ചിരിക്കുകയാണ്.
Also Read – ശെരിക്കും മടുത്തു! ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ നീക്കങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചു ലൂണ👀
അടുത്ത സീസണിലേക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സൈനിങ്ങ് ആണിത്. അമെയ് റനവാഡേക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഫ്രീ ട്രാൻസ്ഫറിലൂടെ ഇന്ത്യൻ യുവ ഗോൾകീപ്പർ താരത്തിനെയാണ് സ്വന്തമാക്കിയത്.
മോഹൻ ബഗാനുമായി കരാർ അവസാനിച്ച അർഷ് അൻവർ ഷെയ്ഖ് എന്ന യുവ താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ 2028 വരെ നീളുന്ന മൂന്നുവർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒഫീഷ്യലി ഇത് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read – മാനേജ്മെന്റ് ചോദിച്ച സമയം വന്നു👀🔥 ഇനി വാക്ക് തെറ്റിച്ചാൽ ആരാധകരുടെ സ്വഭാവം മാറും.!!
അമെയ് റനവാഡേ, അർഷ് അൻവർ ഷെയ്ഖ് എന്നീ രണ്ട് താരങ്ങളുടെ സൈനിങ്സ് മാത്രമാണ് ഇതുവരെ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയത്. ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുൻപായി മികച്ച ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങ്സ് കൊണ്ടുവരണമെന്നാണ് ആരാധകരുടെ നിർദ്ദേശം.