Uncategorized

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരത്തിനായി നാലു വമ്പൻ ക്ലബ്ബുകൾ👀🔥വിൽക്കാൻ തയ്യാറായി കൊമ്പന്മാർ, പക്ഷെ നിബന്ധയുണ്ട്..

അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും തകർപ്പൻ താരത്തിന് സ്വന്തമാക്കുവാൻ മുന്നോട്ടുവന്നിരിക്കുന്നത് ഐ എസ് എലിലെ പ്രമുഖ നാല് ക്ലബ്ബുകളാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുൻപ് ഇന്ത്യൻ സൈനിങ്സ് പൂർത്തിയാക്കുവാനുള്ള നീക്കങ്ങളിലാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ്.

Also Read  –  ഈയൊരു സൈനിങ് പോയത് കാരണം ഡേവിഡ് ആശാനും ബ്ലാസ്റ്റേഴ്സിന് പുറത്ത് പോവുമോ??

പുതിയ താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിലുള്ള ചില താരങ്ങളെ വിൽക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഡിഫൻസിലെ ഇന്ത്യൻ സൂപ്പർതാരമായ ഹോർമിപാമിനെ വിൽക്കുവാൻ ക്ലബ്ബ് സന്നദ്ധത അറിയിച്ചതോടെ ഐ എസ് എൽ ക്ലബ്ബുകൾ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നിട്ടുണ്ട്.

Also Read  –  ശെരിക്കും മടുത്തു! ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ നീക്കങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചു ലൂണ👀

ബാംഗ്ലൂരു എഫ് സി, മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീഇന്ത്യൻ സൂപ്പർ ലീഗിലെ മുൻനിര ക്ലബ്ബുകളാണ് ബ്ലാസ്റ്റേഴ്സ് താരത്തിനെ സ്വന്തമാക്കുവാനായി രംഗത്തുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും താരത്തിനും ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യകുറവ് ഉണ്ടെന്നത് മറ്റൊരു വസ്തുതയാണ്.

Also Read  –  മാനേജ്മെന്റിന് മുന്നറിയിപ്പുമായി മഞ്ഞപ്പട👀🔥ട്രാൻസ്ഫർ കാര്യങ്ങളിൽ ആരാധകരുടെ താക്കീത് ഇതാണ്.. Aavesham CLUB: Powering Passion

അതേസമയം ഹോർമിയെ വിൽക്കാൻ ഉയർന്ന ട്രാൻസ്ഫർ തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെടുന്ന ഉയർന്ന ട്രാൻസ്ഫർ തുക നൽകി ഹോർമിയെ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ആര് വാങ്ങുമെന്ന് കാത്തിരുന്നു കാണാം.

Also Read  –  മാനേജ്മെന്റ് ചോദിച്ച സമയം വന്നു👀🔥 ഇനി വാക്ക് തെറ്റിച്ചാൽ ആരാധകരുടെ സ്വഭാവം മാറും.!!