ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ താരങ്ങളുടെ കാര്യങ്ങളിൽ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്താനുള്ള ഒരുക്കങ്ങളിലാണ്.
Also Read – കേരള സെവൻസിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബ് ജേഴ്സിയിൽ👀🔥മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം🔥
ഇതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മുന്നേറ്റത്തിലെ വിദേശ താരമായ ക്വാമി പെപ്ര ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. സൂപ്പർതാരത്തിന് പകരം മറ്റൊരു വിദേശ സൈനിംഗ് കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.
Also Read – വെടിച്ചില്ല് വിദേശസൈനിങ് തൂക്കാൻ നോക്കിയ ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി.!!
അതേസമയം ഇനിയും വിദേശ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങിയേക്കുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ നോഹ് സദോയിയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്ന താരം അടുത്ത സീസണിലും ക്ലബ്ബിൽ തുടരുമെന്നാണ് അപ്ഡേറ്റ്.
Also Read – ആദ്യ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് തൂക്കി🔥പക്ഷെ ആരാധകർ ഇത് അറിയാതെ പോവരുത്!!
അടുത്ത സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാറുള്ള മോറോക്കൻ സൂപ്പർതാരം അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ തുടരും. കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള ആഗ്രഹം വ്യക്തമാക്കിയ നോഹ് സദോയിയെ ടീമിൽ നിലനിർത്താനുള്ള തീരുമാനമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് എടുത്തിരിക്കുന്നത്.
Also Read – കിടിലൻ സൈനിങ് തൂക്കിയ കൊമ്പന്മാർ തകർപ്പൻ സൂപ്പർതാരത്തിനെ തൂക്കിവിൽക്കുന്നു👀🔥