ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടി പോരാട്ടം തുടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ പോയിന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്നും 21 പോയന്റുമായി എട്ടാം സ്ഥാനത്താണ്.

അതേസമയം ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ പുതിയ താരങ്ങളെ ടീമിലെത്തിക്കാനും ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ തുടരുകയാണ്. കൂടാതെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെയുള്ള സൈനിങ്ങുകൾക്ക്‌ വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നീക്കങ്ങൾ നടത്തുന്നുണ്ട്.

Also Read –  അൽവാരോ വസ്കസ് തിരിച്ചുവരവ് സൂചന നൽകി! സൈനിങ് തൂക്കാൻ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു🔥

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ടീമിലെത്തിക്കുവാൻ മൂന്നു സൈനിങ്ങുകൾ സ്വന്തമാക്കിയിട്ടുണ്ട്. അതിലൊന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ തന്നെ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനിൽ നിന്നും ബികാഷിനെ നേരത്തെ എത്തിച്ചു.

Also Read –  ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് യുഗത്തിന് ശേഷം ഇതാദ്യമാണ് ബ്ലാസ്റ്റേഴ്സിൽ ഇങ്ങനെ😍🔥

കൂടാതെ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന ഒഡിഷ എഫ്സിയുടെ അമെയ് റനവാഡേയുടെ സൈനിങ്ങും ബ്ലാസ്റ്റേഴ്‌സ് ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുക.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ ഫ്ലോപ്പ് ഫോറിൻ സൈനിങ്👀മാനേജ്മെന്റിനു ഇത് സമ്മതിക്കാതെ വേറെ വഴിയില്ല!!

ഇതുകൂടാതെ മറ്റൊരു സൈനിങ് കൂടി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ടെന്നാണ്  ട്രാൻസ്ഫർ റിപ്പോർട്ടുകൾ. എന്തായാലും ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ തുടരുമ്പോഴും ടീമിൽ നിന്നും താരങ്ങൾ വിട്ടു പോകുന്നത് തലവേദനയാണ്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് പ്ലാനുകളിലെ അടുത്തത് ലോഡിങ്🔥സൈനിങ് തൂക്കാൻ തയ്യാറായി കൊമ്പന്മാർ😍